കേരളത്തെ മണ്ണുകാക്കാന്‍ പഠിപ്പിച്ച ആ ഉദ്യോഗസ്ഥന്‍ വിരമിക്കുകയാണ്. വയനാട് നേരിട്ട പ്രകൃതി ദുരന്തങ്ങളിലെല്ലാം മണ്ണിനും ജീവനും സംരക്ഷകനായിമാറിയ ജില്ലാ മണ്ണുസംരക്ഷണ ഓഫീസര്‍ പി.യു ദാസായിരുന്നു പ്രകൃതിദുരന്തങ്ങളെ നേരിടാന്‍ കേരളത്തെ പഠിപ്പിച്ചത്.

പുത്തുമലയിൽ ഉണ്ടായത് സോയിൽ പൈപ്പിങ് ആണെന്ന് പറഞ്ഞ ഉദ്യോ​ഗസ്ഥനാണ് പി.യു. ദാസ്. രണ്ട് പ്രളയങ്ങളെ വിശകലനം ചെയ്ത് അദ്ദേഹം മുന്നോട്ടുവെച്ച നിർദേശങ്ങളാണ് 2020-ൽ മുണ്ടക്കൈ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നിരവധി ജീവനുകൾ രക്ഷിക്കാൻ സഹായകമായത്.