കൊച്ചി കടമ്പ്രയാര്‍ മലിനീകരണം; കൊമ്പുകോര്‍ത്ത് പി.ടി.തോമസ് എംഎല്‍എയും ട്വന്റി ട്വന്റി ചീഫ് കോര്‍ഡിനേറ്ററും കിറ്റക്‌സ് മാനേജിങ് ഡയറക്ടറുമായ സാബു എം ജേക്കബും. ജീവന്റേയും കുടിവെള്ളത്തിന്റേയും പരിസ്ഥിതിയുടേയും പ്രശ്‌നമാണ് താന്‍ ഉന്നയിക്കുന്നത് എന്ന് പിടി തോമസ് പറഞ്ഞു. എന്നാല്‍ കിറ്റക്‌സിനെതിരായ ആരോപണങ്ങള്‍ തെളിയിക്കാന്‍ പിടിയുടെ കയ്യില്‍ രേഖകള്‍ ഒന്നും ഇല്ലെന്നും പിടിയ്‌ക്കെതിരെ 100 കോടി രൂപയ്ക്ക് മാനനഷ്ടക്കേസ് കൊടുക്കുമെന്നും സാബു എം ജേക്കബ് പറഞ്ഞു.