നിയമസഭയില്‍ ചര്‍ച്ചയായി മാനസ കൊലപാതകം. പ്രണയപ്പക ആനപ്പക പോലെയാണ് കേരളത്തില്‍ ആവര്‍ത്തിക്കുന്നതെന്ന്  പിടി തോമസ് എംഎൽഎ. സൈബറിടങ്ങളിലെ ചതിക്കുഴികളാണ് ഇത്തരം പല കാര്യങ്ങൾക്കും പിന്നിൽ. സൈബറിടങ്ങളിൽ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികളെക്കുറിച്ച് വലിയൊരു ബോധവത്കരണം വേണം. ഇത്തരം കൊലപാതകങ്ങൾക്കു പിന്നിലെ മാനസികതലം കൂടി കണക്കിലെടുത്ത് മാനസികാരോ​ഗ്യ പ്രശ്നമായി കണക്കാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും പി.ടി തോമസ്.