ചട്ടങ്ങളുടെ അടിസ്ഥാനത്തിന്‍ മാത്രമേ പി.എസ്.സിക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുകയുള്ളൂവെന്ന് ചെയര്‍മാന്‍ എം.കെ സക്കീര്‍. തന്റെ റാങ്ക് ലിസ്റ്റിലെ കാലാവധിയുടെ ഒഴിവ് മാത്രമാണ് ഉദ്യോഗാര്‍ഥിക്ക് ലഭിക്കുക.

മറ്റുള്ളവരുടെ ഒഴിവുകള്‍ കൂടി തങ്ങള്‍ക്ക് ലഭിക്കണമെന്ന് ഒരു ഉദ്യോഗാര്‍ഥിയും ആഗ്രഹിക്കരുതെന്നും അദ്ദേഹം പറഞ്ഞു. റാങ്ക് ലിസ്റ്റുകളുടെ കാലാവധി 1976-ല്‍ വന്ന ഗവര്‍ണറുടെ അംഗീകാരത്തോടെ കൊണ്ടുവന്നതാണ്. ഓരോ റാങ്ക് ലിസ്റ്റിനും അനുസൃതമായി കമ്മീഷന് ഉദ്യോഗാര്‍ഥി പക്ഷത്ത് നിന്നോ മാറ്റം വരുത്താനോ സൗകര്യം ചെയ്തുകൊടുക്കാനോ പി.എസ്.സിക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: psc chairman says that psc always follows guidelines