പുതിയ പദവിയിൽ  സന്തോഷമെന്ന് പി.എസ് ശ്രീധരൻപിള്ള. സ്ഥാനമാനങ്ങൾ ഒരിക്കലും ചോദിച്ച് വാങ്ങിയിട്ടില്ല. ഭരണഘടനാ പദവിയിൽ തളച്ചിടുകയാണെന്ന് കരുതുന്നില്ലെന്നും ശ്രീധരൻപിള്ള പറഞ്ഞു.

മിസോറാം ഗവര്‍ണറായിരുന്ന പി.എസ് ശ്രീധരന്‍പിള്ളയെ അവിടെ നിന്ന് മാറ്റി ഗോവ ഗവര്‍ണറായാണ് നിയമിച്ചത്. ഹരിബാബു കമ്പാട്ടിയാണ്‌ പുതിയ മിസോറാം ഗവണര്‍.