മുംബൈ: ഭീമ കോറേഗാവ് കേസില്‍ മലയാളി ക്രിസ്ത്യന്‍ വൈദികനും സാമൂഹികപ്രവര്‍ത്തകനുമായ ഫാദര്‍ സ്റ്റാന്‍ സ്വാമിയെ എന്‍ഐഎ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധം ശക്തം. എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സൊറന്‍ വിമര്‍ശിച്ചു.

ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റിനെതിരെ സാമൂഹിക പ്രവര്‍ത്തകരും ആക്ടിവിസ്റ്റുകളുമായ 2000 പേര്‍ സംയുക്ത പ്രസ്താവന ഇറക്കി.