ഇന്ധന വില വര്‍ധനയ്‌ക്കെതിരേ ഡിവൈഎഫ്‌ഐ കൊച്ചിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു. ബിപിസിഎല്ലിന്റെ പെട്രോ കെമിക്കല്‍ പ്ലാന്റ് ഉള്‍പ്പെടെ ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി ഇന്ന് കൊച്ചിയില്‍ എത്തിയ സാഹചര്യത്തിലാണ് ഡിവൈഎഫ്‌ഐയുടെ പ്രതിഷേധം.