പോലീസിലെ സ്ഥാനക്കയറ്റ വിവാദത്തില്‍ വെട്ടിലായി സര്‍ക്കാരും അസോസിയേഷന്‍ ഭാരവാഹിയും. 15 പോലീസുകാര്‍ക്ക് എസ്‌ഐ തസ്തികയിലേക്ക് സ്ഥാനക്കയറ്റം നല്‍കിയത് ചട്ടവിരുദ്ധമായിട്ടാണ് എന്നാണ് പുതിയ കണ്ടെത്തല്‍. 

ഹെഡ് കോണ്‍സ്റ്റബിള്‍ ടെസ്‌റ്റോ പരിശീലനമോ ഇല്ലാതെയാണ് സ്ഥാനക്കയറ്റം നല്‍കിയിരിക്കുന്നത്. പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി.ആര്‍. ബിജുവും അനധികൃത സ്ഥാനക്കയറ്റം സമ്പാദിച്ചവരില്‍ ഉള്‍പ്പെടുന്നു.