തോമസ് ചാണ്ടിയ്‌ക്കെതിരായ അന്വേഷണ ഫയല്‍ മടക്കി

മുന്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരായ അന്വേഷണ ഫയല്‍ വിജിലന്‍സ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ മടക്കി അയച്ചു. അന്വേഷണം അപൂര്‍ണമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബെഹ്‌റ ഫയല്‍ മടക്കിയത്. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രദേശത്തെ നീര്‍ച്ചാലുകളുടെ ഗതിമാറ്റി, അപ്രോച്ച് റോഡ് മണ്ണിട്ട് നികത്തി, നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം ലംഘിച്ചു തുടങ്ങിയ കാര്യങ്ങളില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ ഡിജിപി കോട്ടയം വിജിലന്‍സ് ഡി.വൈ.എസ്.പിയ്ക്ക് നിര്‍ദ്ദേശം നല്‍കി. തോമസ് ചാണ്ടിക്കെതിരായ പരാതിയിന്മേലുള്ള ത്വരിതാന്വേഷണ റിപ്പോര്‍ട്ട് ജനുവരി നാലിന് സമര്‍പ്പിക്കണമെന്ന് വിജിലന്‍സിന് കോടതി കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഇന്ന് ത്വരിതാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെയാണ് ഡിജിപിയുടെ നടപടി.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented