എല്‍ജെഡി. - ജെഡിഎസ് ലയനത്തിന് തടസ്സം ജെഡിഎസ്സിന്റെ ദേശീയ തലത്തിലെ ബിജെപി അനുകൂല നിലപാടാണെന്ന് എല്‍ജെഡി അധ്യക്ഷന്‍ എം.വി. ശ്രേയാംസ്‌കുമാര്‍ എംപി. ജെഡിഎസ് ദേശീയതലത്തില്‍ മറുകണ്ടം ചാടുമോ എന്നതാണ് എല്‍ജെഡിയെ അലട്ടുന്ന പ്രശ്‌നമെന്നും എം.വി. ശ്രേയാംസ്‌കുമാര്‍ പറഞ്ഞു.  

കേരളത്തിലെ ജെഡിഎസ് നേതാക്കള്‍ മതേതര നിലപാടുകള്‍ ഉള്ളവരാണെന്നും ലയനം കാലത്തിന്റെ ആവശ്യമാണെന്നും  ശ്രേയാംസ്‌കുമാര്‍ പറഞ്ഞു. എന്തു സംഭവിച്ചാലും സംഘപരിവാറിനൊപ്പം നില്‍ക്കില്ല എന്നതാണ് എക്കാലത്തേയും തങ്ങളുടെ പാര്‍ട്ടി നയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.