രാഹുല്‍ ഗാന്ധിക്ക് പിന്നാലെ പ്രിയങ്കാ ഗാന്ധിയും കേരളത്തില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തുന്നു. ഇന്ന് കേരളത്തില്‍ എത്തുന്ന പ്രിയങ്ക രണ്ട് ദിവസം കേരളത്തില്‍ ചിലവഴിക്കും. നാല് ജില്ലകളില്‍ പ്രചരണ പരിപാടികളില്‍ പങ്കെടുത്ത് പ്രിയങ്ക യു.ഡി.എഫ്. സ്ഥാനാര്‍ത്ഥികള്‍ക്കായി വോട്ട് അഭ്യര്‍ത്ഥിക്കും. 

രാഹുലും പ്രിയങ്കയും കേരളത്തില്‍ പ്രചരണ രംഗത്ത് സജീവമായി ഉണ്ടാകണമെന്ന് യു.ഡി.എഫ്. നേതൃത്വം ഹൈക്കമാന്‍ഡിനോട് നേരത്തേ ആവശ്യപ്പെട്ടിരുന്നു. യു.ഡി.എഫ്. കടുത്ത മത്സരം നേരിടുന്ന മണ്ഡലങ്ങളിലേക്കാണ് പ്രചരണത്തിന് പ്രിയങ്കയെ നിയോഗിച്ചിരിക്കുന്നത്.