കായംകുളത്ത് പ്രവർത്തകരുടെ ആവേശം ഉയർത്തി പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോ. സ്ഥാനാർഥി അരിത ബാബുവിന്റെ വീടും പ്രിയങ്ക സന്ദർശിച്ചു

ചേപ്പാട് നിന്നാണ് റോഡ് ഷോ ആരംഭിച്ചത്. നെഹ്രു കുടുംബത്തിലെ പുതിയ നേതാവായ പ്രിയങ്കയെ കാണാനും അഭിവാദ്യം ചെയ്യാനുംപൊരിവെയിലത്തും നൂറുകണക്കിനാളുകൾ കാത്തുനിന്നു. പ്രവർത്തകർക്കുനേരെ കൈവീശി യാത്ര ചെയ്ത പ്രിയങ്ക ഇടയ്ക്ക് കാറിനുപുറത്തിറങ്ങി അവരുടെ ആവേശത്തിനൊപ്പംചേർന്നു.

റോഡ്ഷോ കായംകുളത്തെത്തിയപ്പോഴാണ് അവർ സ്ഥാനാർത്ഥി അരിത ബാബുവിന്റെ വീട്ടിലെത്തിയത്. കരുനാ​ഗപ്പള്ളി വവ്വാക്കാവിലെത്തിയപ്പോൾ അരിതയെ അഭിനന്ദിച്ച പ്രിയങ്ക സ്ഥാനാർത്ഥിക്ക് വിജയാശംസകളും നേർന്നു.