ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ പ്രൈവറ്റ് സെക്രട്ടറി ദാമോദര്‍ (57) കോവിഡ് 19 ബാധിച്ച് മരിച്ചു. ദാമോദര്‍ അടക്കം മുഖ്യമന്ത്രി ഓഫീസിലെ അഞ്ച് പേര്‍ക്ക് കോവിഡ് ബാധിച്ചിരുന്നു. 12ാം തിയതിയാണ് ദാമോദറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മധുരസ്വദേശിയാണ് ദാമോദര്‍. മുഖ്യമന്ത്രിയുടെ ഓഫീസിലെ അഞ്ച് പേര്‍ക്ക് ഒരുമിച്ച് കോവിഡ് സ്ഥിരീകരിച്ചിരുന്നു. അന്നാണ് ഇദ്ദേഹത്തിനും കോവിഡ് സ്ഥിരീകരിച്ചത്.