കൊച്ചി: സ്വകാര്യ ബസ് മേഖല പ്രതിസന്ധിയിലേക്ക്. നിരക്ക് വർധനക്ക് ആനുപാതികമായി ഡീസൽ വില ഉയർന്നു. ജൂലൈ 30ഓടെ സർവീസ് നിർത്തേണ്ട സ്ഥിതിയെന്ന് ഉടമകൾ. നിലവിൽ 30 % മാത്രം സർവീസ് നടത്തുന്നു. നിത്യ ചിലവ് പോലും സാധ്യമല്ല എന്ന് ഉടമകൾ പറഞ്ഞു.

1200 ലേറെ സ്വകാര്യ ബസ് സർവീസുകൾ സംസ്ഥാനത്തുണ്ട്. ഇതിൽ 30 ശതമാനം മാത്രമാണ് നിലവിൽ സർവീസ് നടത്തുന്നത്. സമൂഹവ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തിൽ പൊതുഗതാഗതം ഉപയോഗിക്കുന്ന ആളുകളുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്.