വള്ളിക്കുന്നം അഭിമന്യു വധക്കേസിലെ മുഖ്യപ്രതി സജയ് ജിത്ത് കീഴടങ്ങി. എറണാകുളത്ത് ഉണ്ടായിരുന്ന പ്രതി ഇന്ന് രാവിലെ പാലാരിവട്ടം സ്റ്റേഷനില്‍ കീഴടങ്ങിയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. വൈകാതെ പ്രതിയെ വള്ളിക്കുന്നം സ്റ്റേഷനിലേക്ക് കൊണ്ടുവരും. 

അഭിമന്യുവിന്റെ സഹോദരന്‍ അനന്തുവുമായി സജയ് ജിത്തിന് തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. ഇതിന്റെ ബാക്കിയായി അനന്തുവിനെ അപായപ്പെടുത്താന്‍ ചെന്നവര്‍ അഭിമന്യുവിനെ കൊലപ്പെടുത്തി എന്നാണ് പോലീസിന്റെ നിഗമനം.