ഫാനിന്റെ സ്വിച്ചില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണമാണ് സെക്രട്ടേറിയറ്റില്‍ തീപ്പിടിത്തം ഉണ്ടായതെന്ന് പ്രാഥമിക നിഗമനം. രണ്ട് സംഘങ്ങളാണ് സെക്രട്ടേറിയറ്റിലെ തീപ്പിടിത്തത്തെ സംബന്ധിച്ച് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്.

എ.ഡി.ജി.പി. മനോജ് എബ്രഹാമിന്റെ മേല്‍നോട്ടത്തില്‍ സ്‌പെഷ്യല്‍ സെല്‍ എസ്.പി. വി. അജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ചീഫ് സെക്രട്ടറി നിയോഗിച്ച ഉദ്യോഗസ്ഥരുടെ വിദഗ്ധ സംഘവുമാണ് സംഭവം അന്വേഷിക്കുന്നത്.