മൂന്നാർ: മൂന്നാറിൽ ഗർഭിണിയായ നായയെ കമ്പികൊണ്ട് തേയിലത്തോട്ടത്തിൽ കെട്ടിയിട്ടിട്ട് ഉടമ കടന്നു കളഞ്ഞു. അഞ്ചു കുഞ്ഞുങ്ങൾക്ക് ജന്മം നൽകി മുലയൂട്ടാൻ പോലും കഴിയാതിരുന്ന നായയെ പിന്നീട് നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. പട്ടിക്കുഞ്ഞുങ്ങളുടെ കരച്ചിൽ കേട്ടെത്തിയ അടുത്തവീട്ടിലെ മനുഷ്യരാണ് ഈ ദയനീയ കാഴ്ച കാണുന്നത്. ഫയർ‌സ്റ്റേഷൻകാരെയും പഞ്ചായത്തിനെയും വിവരമറിയിച്ചിട്ടും ആരും സ്ഥലത്തെത്തി ഉടനെ രക്ഷാപ്രവർത്തനം നടത്തിയില്ല.പരിചയമില്ലാത്തവർ അടുത്തേക്കു വരുമ്പോൾ നായ പ്രതിരോധിച്ചിരുന്നു. തുടർന്ന് ഏറെനേരത്തെ പരിശ്രമത്തിനൊടുവിലാണ് കെട്ടഴിച്ചുവിട്ടത്.