52 ദിവസത്തെ ട്രോളിംഗ് നിരോധനത്തിന് ശേഷം കടലിൽ പോയ മത്സ്യത്തൊഴിലാളികൾക്ക് ലഭിച്ചത് ചെമ്മീൻ ചാകര. അഞ്ചു വർഷങ്ങൾക്കുശേഷമാണ് ട്രോളിങ് നിരോധനം കഴിഞ്ഞുള്ള ആദ്യദിനം ഇത്രയും ഇത്രയധികം മീൻ ലഭിക്കുന്നത്. എ്ന്നാൽ, നിലവിലെ ഡീസൽ  വില വർദ്ധനയിൽ മത്സ്യബന്ധനം ലാഭകരമാകുമോ എന്ന ആശങ്കയിലാണ് മത്സ്യത്തൊഴിലാളികൾ.