ന്യൂഡല്‍ഹി: പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ കോടതിയലക്ഷ്യം നടത്തിയെന്ന് സുപ്രീം കോടതി. ശിക്ഷ സംബന്ധിച്ച് 20-ാംതീയതി കോടതി വാദം കേള്‍ക്കും. ജൂണ്‍ 29ന് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെയ്ക്കും, ജൂണ്‍ 27 ന് സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ച നാല് മുന്‍ ചീഫ് ജസ്റ്റിസുമാര്‍ക്കും എതിരായ ട്വീറ്റുകള്‍ക്ക് ആണ് കോടതി അലക്ഷ്യ നടപടി എടുത്തിരുന്നത്.
ചീഫ് ജസ്റ്റിസ് ബോബ്‌ഡെയേക്ക് എതിരായ ട്വീറ്റില്‍ ഭൂഷണ്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ മുന്‍ ചീഫ് ജസ്റ്റിസുമാര്‍ക്ക് എതിരായ പരാമര്‍ശത്തില്‍ ഉറച്ച് നില്‍ക്കുന്നതായും ഭൂഷണ്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.