ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർ വന്നുപോകുന്നതിന് ദ്വീപ് ഭരണകൂടം നൽകേണ്ടിവരുന്നത് ‘വലിയ വില’. കോസ്റ്റ് ഗാർഡിന്റെ ഡോണിയർ വിമാനത്തിലാണ് അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ ലക്ഷദ്വീപിലേക്കുള്ള വരവുംപോക്കും. ഫെബ്രുവരിയിൽ വന്നുപോയതിന് 23.21 ലക്ഷം രൂപ ദ്വീപ് ഭരണകൂടം കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിനു നൽകേണ്ടി വന്നു.

അഡ്മിനിസ്‌ട്രേറ്ററുടെ അധികച്ചുമതലയേറ്റ ശേഷം ഇത് നാലാംതവണയാണ് പ്രഫുൽ പട്ടേൽ ലക്ഷദ്വീപ് സന്ദർശിക്കുന്നത്. കഴിഞ്ഞ മൂന്നുതവണത്തെ യാത്രകൾക്കായി 93 ലക്ഷം രൂപയാണ് ദ്വീപ് ഭരണകൂടം നൽകേണ്ടിവരുകയെന്നാണു സൂചന. ഇത്തവണത്തെ സന്ദർശനം കൂടിയാകുമ്പോൾ ഇത് ഒന്നേകാൽ കോടിയോളമാകും.