പേര് ശ്രീജേഷ് എന്നാണെങ്കിൽ 101 രൂപയുടെ പെട്രോൾ സൗജന്യമായി അടിക്കാം. തിരുവനന്തപുരം കാഞ്ഞിരംപാറയിലെ ഒരു പെട്രോൾ പമ്പാണ് ഒളിമ്പിക്സ് മെ‍ഡൽ ജേതാവ് പി.ആർ ശ്രീജേഷിനോടുള്ള ആദര സൂചകമായി വേറിട്ട ഓഫർ ഏർപ്പെടുത്തിയത്. 

41 വർഷത്തിനുശേഷം ഇന്ത്യക്ക് ഹോക്കിക്ക് ഒരു വെങ്കല മെഡൽ കിട്ടിയതാണ്. അദ്ദേഹത്തെ ആദരിക്കാനാണ് ഇങ്ങനെയൊരു ശ്രമമെന്ന് പമ്പുടമ ടി. സുരേഷ് കുമാർ മാതൃഭൂമി ന്യൂസിനോടുപറഞ്ഞു. ഈ മാസം 31-വരെ ഈ ഓഫർ ലഭ്യമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനോടകം നിരവധി ശ്രീജേഷുമാർ ഈ ഓഫർ സ്വീകരിച്ചുകഴിഞ്ഞു.