കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത്തവണ മാധ്യമപ്രവര്‍ത്തകര്‍ക്കും പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ അവസരമുണ്ടാകും. തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യുന്ന, കമ്മീഷന്‍ അംഗീകരിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കാണ് പോസ്റ്റല്‍ വോട്ടിനുള്ള അവസരം. പോസ്റ്റല്‍ വോട്ട് ചെയ്യാനാഗ്രഹിക്കുന്നവര്‍ റിട്ടേണിങ് ഓഫീസര്‍ക്ക് അപേക്ഷ നല്‍കണം.

തിരഞ്ഞെടുപ്പ് വിജ്ഞാപനമിറങ്ങി അഞ്ച് ദിവസത്തിനുള്ളിലാണ് അപേക്ഷ ലഭിക്കേണ്ടത്. അപേക്ഷ (ഫോം 12D) ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുടെ പക്കല്‍ നിന്നോ വെബ്‌സൈറ്റില്‍ നിന്നോ ലഭ്യമാകും. കഴിഞ്ഞ വര്‍ഷം നടന്ന ഡല്‍ഹി അസംബ്ലി തിരഞ്ഞെടുപ്പിലാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് ആദ്യമായി പോസ്റ്റല്‍ ബാലറ്റ് നടപ്പിലാക്കിയത്.