കിടപ്പാടം പ്രളയം കൊണ്ടുപോയി; നാലു പെണ്‍മക്കള്‍ക്ക് തല ചായ്ക്കാന്‍ ഇടം തേടി ഒരമ്മ

നാലുപെണ്‍കുട്ടികള്‍ക്കും അമ്മയ്ക്കും തലചായ്ക്കാന്‍ ഇടംതേടി അലയുകയാണ് മൂവാറ്റുപുഴ ആയവന സ്വദേശി ടിന്റു എന്ന വീട്ടമ്മ. ഇവര്‍ താമസിച്ചിരുന്ന വാടകവീട് തകര്‍ന്നതോടെ ബന്ധുവീട്ടിലാണ് ഇപ്പോള്‍ താമസം. സൗജന്യമായി ലഭിച്ച മൂന്നുസെന്റ് ഭൂമിയില്‍ വീടുവയ്ക്കാന്‍ സഹായംതേടി നെട്ടോട്ടമോടുകയാണ് ഈ കുടുംബം. ആറിലും മൂന്നിലും രണ്ടിലും അംഗനവാടിയിലും പഠിക്കുന്ന നാലുപെണ്‍കുഞ്ഞുങ്ങളും പ്രായമായ അമ്മയും ടിന്റുവുമടങ്ങുന്ന ഈ കുടുംബത്തിന്റെ താല്‍ക്കാലിക കിടപ്പാടം കൂടിയാണ് പ്രളയം തകര്‍ത്തത്. ടിന്റുവിന്റെ ഭര്‍ത്താവ് രണ്ടുവര്‍ഷം മുമ്പ് മരിച്ചു. വാടകവീട് പ്രളയത്തില്‍ തകര്‍ന്നതോടെ, ദുരിതാശ്വാസക്യാമ്പിലായിരുന്നു. ക്യാമ്പ് പിരിച്ചുവിട്ടതോടെ ബന്ധുവീട്ടിലാണ് അഭയം.

ടിന്റുവിന് സഹായമയക്കേണ്ട ബാങ്ക് അക്കൗണ്ട്,  

 

Tintu
A/C number 20294918912
SBI Muvattupuzha Town Branch 
IFSC Codes: SBIN 0010592

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented