മണിയാര്‍ ഡാമിന് ഗുരുതര തകരാര്‍

പത്തനംതിട്ട മണിയാര്‍ ഡാമിന് പ്രളയത്തെ തുടര്‍ന്ന് ഗുരുതര തകരാര്‍ സംഭവിച്ചതായി കണ്ടെത്തി. ജലസേചന വകുപ്പിന്റെ ചീഫ് എന്‍ജിനീയര്‍ ഡാം പരിശോധിച്ചു. സംരക്ഷണഭിത്തിയിലും ഷട്ടറിന്റെ താഴെയുള്ള വിള്ളലുകളും ഗുരുതരമാണെന്ന് കണ്ടെത്തി. മണിയാര്‍ ഡാമിന്റെ സമീപത്തുള്ള പാര്‍ശ്വഭിത്തികളില്‍ വലിയ വിള്ളലുകളാണ് ഉണ്ടായിട്ടുള്ളത്. മൂന്നും നാലും ഷട്ടറുകള്‍ക്ക് താഴെയുള്ള കോണ്‍ക്രീറ്റ് പാളികള്‍ തകര്‍ന്നിട്ടുണ്ട്. ഇതിലൂടെ വെള്ളം ചോരുന്നുമുണ്ട്. രണ്ടു ഷട്ടറുകളാണ് നിലവില്‍ തുറന്നിട്ടിരിക്കുന്നതെങ്കിലും അടച്ച മറ്റു ഷട്ടറുകളിലൂടെ വെള്ളം ചോരുന്നുണ്ട്. മൂന്ന് കോടിയോളം രൂപ മണിയാര്‍ ഡാമിന്റെ കേടുപാടുകള്‍ തീര്‍ക്കാന്‍ പ്രാഥമികമായി വേണ്ടിവരുമെന്നാണ് കരുതുന്നത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented