ഒരാഴ്ചയ്ക്കുള്ളില്‍ ശേഖരിച്ചത് അഞ്ഞൂറ് ടണ്‍ മാലിന്യം:മാലിന്യ നിര്‍മാര്‍ജനത്തിന് അടിയന്തര നടപടി

പ്രളയം ഏറ്റവും കൂടുതല്‍ നാശം വിതച്ച പറവൂരില്‍ മാലിന്യ നിര്‍മാര്‍ജനത്തിന് അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി എ.സി മൊയ്തീന്‍. രണ്ടു ദിവസത്തിനകം പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. പറവൂരിലെ മാലിന്യ നീക്കം പ്രതിസന്ധിയിലായ വാര്‍ത്ത പുറത്തു വിട്ടത് മാതൃഭൂമി ന്യൂസാണ്. അതിനിടെ ജില്ലയില്‍ 22 പഞ്ചായത്തുകളില്‍ നിന്ന് ഒരാഴ്ചയ്ക്കുള്ളില്‍ ശേഖരിച്ചത് അഞ്ഞൂറ് ടണ്‍ മാലിന്യമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented