കോവിഡ് മുക്തരിലെ ആരോഗ്യ പ്രശ്‌നങ്ങള്‍ പരിശോധിക്കുന്നതിനായുള്ള കോവിഡാനന്തര ക്ലിനിക്കുകള്‍ക്ക് (പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍) രൂപരേഖയായി. കോവിഡ് മുക്തരായ ശേഷം മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യവകുപ്പ് കോവിഡാനന്തര ക്ലിനിക്കുകള്‍ തുടങ്ങുന്നത്. 

പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജുകളില്‍ വരെ കോവിഡാനന്തര ക്ലിനിക്കുകള്‍ തുടങ്ങാനാണ് തീരുമാനം. രോഗമുക്തര്‍ മാസം തോറും ക്ലിനിക്കുകളില്‍ എത്തി പരിശോധന നടത്തണം എന്നും ആരോഗ്യവകുപ്പ് നിര്‍ദ്ദേശിക്കുന്നു. 

ക്ലിനിക്കുകളില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കും. ഓരോരുത്തരിലേയും ആരോഗ്യപ്രശ്‌നങ്ങളുടെ തീവ്രത അനുസരിച്ചായിരിക്കും ചികിത്സാകേന്ദ്രങ്ങള്‍ നിശ്ചയിക്കുക.