കോവിഡ് കാലത്ത് ജനസംഖ്യാവിസ്‌ഫോടനം ഉണ്ടാകുമെന്ന കണക്കുകൂട്ടല്‍ തെറ്റിക്കുന്നതാണ് ദേശീയ കുടുംബാരോഗ്യ സര്‍വേ. ഒരു സ്ത്രീക്ക് ജനിക്കുന്ന കുട്ടികളുടെ ശരാശരി എണ്ണം രണ്ടായി കുറഞ്ഞു. രാജ്യത്ത് ഇതാദ്യമായി സ്ത്രീകളുടെ എണ്ണം പുരുഷന്‍മാരെ മറികടന്നുവെന്നും ജനസംഖ്യാ നിരക്ക് കുറയുകയാണെന്നും കേന്ദ്ര സര്‍വേ വ്യക്തമാക്കുന്നു.