പൂവാറിലെ റിസോർട്ടിൽ നടന്ന ലഹരി പാർട്ടിയുടെ ദൃശ്യങ്ങൾ പുറത്ത്. എക്‌സൈസ് കസ്റ്റഡിയിലെടുത്തവർ ലഹരി പാർട്ടിയിൽ പങ്കെടുക്കുന്നതിന്റെ  ദൃശ്യങ്ങളാണ് പുറത്തുവന്നത്. പാർട്ടി സംഘടിപ്പിച്ച നിർവാണ ഗ്രൂപ്പിന്റെ വാട്‌സ്ആപ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തതാണ് ദൃശ്യങ്ങൾ. എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്ത അക്ഷയ് മോഹനും അതുലുമാണ് നിർവാണ ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

ഇന്ത്യയുടെ പല ഭാഗത്തും നിർവ്വാണയുടെ നേതൃത്വത്തിൽ ലഹരിപ്പാർട്ടികൾ സംഘടിപ്പിക്കാറുണ്ടെന്നും പോലീസിന് വിവരം ലഭിച്ചു. അസിസ്റ്റൻറ് എക്‌സൈസ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം കേസ് അന്വേഷിക്കും.