പൊന്തന്‍പുഴ തിരിച്ചുപിടിക്കാന്‍ സമരം

പരിസ്ഥിതി ദിനത്തിലും പൊന്തന്‍പുഴയിലെ ഏഴായിരം ഏക്കര്‍ വനം തിരിച്ചുപിടിക്കുന്നതിനായി സമരത്തിലാണ് പെരുംപെട്ടി നിവാസികള്‍. 1,200 കുടുംബങ്ങള്‍ക്ക് പട്ടയം ലഭിക്കണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു. ഒരു വശത്ത് സര്‍ക്കാര്‍ കോടികള്‍ മുടക്കി സാമൂഹിക വനവത്കരണം നടത്തുമ്പോഴാണ് സര്‍ക്കാരിന്റെ അനാസ്ഥ മൂലം പൊന്തന്‍പുഴ വലിയകാവ് വനം സ്വകാര്യ വ്യക്തികളുടെ കൈവശമെത്തിയത്. കോട്ടയം പത്തനംതിട്ട ജില്ലകളിലായി വ്യാപിച്ച് കിടക്കുന്ന 7000 ഏക്കര്‍ വനഭൂമി 37 വര്‍ഷത്തെ നിയമപോരാട്ടങ്ങള്‍ക്ക് ശേഷമാണ് നഷ്ടമായത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented