പോലിസ് പിടിച്ചെടുത്ത വാഹനങ്ങള്‍ വീടിനുമുമ്പില്‍ കൂട്ടിയിടുന്നതില്‍ പൊറുതിമുട്ടി വീട്ടമ്മയുടെ ഫേസ് ബുക്ക് ലൈവ്. വീഡിയോ ശ്രദ്ധയിൽപ്പെട്ട പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് വാഹനങ്ങൾ നീക്കം ചെയ്യാൻ പോലീസിന് നിർദേശം നൽകി. മലപ്പുറം പൊന്നാനിയിലാണ്  പതിനഞ്ചുവര്‍ഷത്തോളമായി നിരവധി പരാതികൾ നൽകിയിട്ടും പരിഹരിക്കാതെ കിടന്ന വിഷയത്തിൽ മന്ത്രിയുടെ അടിയന്തര ഇടപെടൽ.