പൊന്നാനി കോസ്റ്റൽ സ്‌റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ പി.ജെ. ആൽബർട്ട് ഒഴിവുസമയം കിട്ടുമ്പോഴെല്ലാം കടലിൽ പോകും. ഒരു കൊട്ട മീനുമായിട്ടാകും തിരിച്ചുവരവ്. ആദ്യമൊക്കെ പൊന്നാനിയിലെ മത്സ്യത്തൊഴിലാളികൾക്ക് അത്ഭുതമായിരുന്നു ആൽബർട്ടും അദ്ദേഹത്തിന്റെ പൊന്തുവള്ളവും.