കോവിഡ് കേസുകളുടെ എണ്ണം കൂടി വരുന്നത് തടയാൻ കോഴിക്കോട് നഗരത്തിലെ തിരക്കേറിയ സ്ഥലങ്ങളിൽ പരിശോധനയുമായി പൊലീസ്. മിഠായി തെരുവിലടക്കം 10 വയസിൽ താഴെ പ്രായമുള്ള കുട്ടികളുമായി വന്നവരെ പൊലീസ് തിരിച്ചയച്ചു. 

അടുത്ത ദിവസം മുതൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവരിൽ നിന്ന് പിഴ അടക്കം ഈടാക്കാനും സിറ്റി പൊലീസ് തീരുമാനിച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കുക, സാമൂഹിക അകലം ഉറപ്പാക്കുക, മറ്റ് കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനം തടയുക എന്നിവയാണ് പോലീസ് പ്രധാനമായും നടപ്പിലാക്കുക  .