ആലപ്പുഴ: എസ്.എന്‍.ഡി.പി കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറി മഹേശന്റെ ആത്മഹത്യാ കുറിപ്പിലെ വിവരങ്ങള്‍ പോലീസ് അന്വേഷിക്കും. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും മൊഴി ഉടന്‍ രേഖപ്പെടുത്തും. ഇന്നലെയാണ് യൂണിയന്‍ ഓഫീസില്‍ മഹേശനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മഹേശനെ കള്ളനും കൊള്ളക്കാരനുമാക്കി ചിത്രീകരിച്ച് ആത്മഹത്യയിലേക്ക് നയിച്ച ശക്തികളെ കണ്ടെത്താന്‍ സമഗ്രമായ അന്വേഷണം നടത്തണം. സിബിഐ അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും എസ്എന്‍ഡിപി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.  ആവശ്യപ്പെട്ടു.