കോഴിക്കോട് നഗരത്തില്‍ കോവിഡ് നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതിനെച്ചൊല്ലി പോലീസും വ്യാപാരികളും തമ്മില്‍ സംഘര്‍ഷം. പോലീസ് കോവിഡ് നിയന്ത്രണങ്ങള്‍ ശക്തമായി നടപ്പാക്കുന്നു എന്ന് ആരോപിച്ചാണ് സംഘര്‍ഷം ഉണ്ടായത്. 

കോവിഡ് വ്യാപനം രൂക്ഷമായ കോഴിക്കോട് ജില്ലയില്‍ 'സി' കാറ്റഗറിയിലാണ് സിറ്റി ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ ഉള്ളത്. അതുകൊണ്ടുതന്നെ ശക്തമായ നിയന്ത്രണങ്ങളാണ് പോലീസ് സിറ്റിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.