ഗര്‍ഭിണിയെ സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ച സംഭവത്തില്‍ പോലീസ് അഞ്ചുപേര്‍ക്കെതിരെ കേസെടുത്തു. യുവതിയുടെ ഭര്‍ത്താവ് ജൗഹറിന്റെ കുടുംബാംഗങ്ങള്‍ അടക്കമുള്ളവര്‍ക്ക് എതിരെ ഗാര്‍ഹിക പീഡനത്തിനാണ് കേസെടുത്തിരിക്കുന്നത്. 

ആലുവ ആലങ്ങാടാണ് അഞ്ചുമാസം ഗര്‍ഭിണിയായ യുവതിയെ സ്ത്രീധനത്തിന്റെ പേരില്‍ ക്രൂരമായി മര്‍ദ്ദിച്ചത്. കേസില്‍ വനിതാകമ്മീഷന്‍ പോലീസിനോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.