കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കാനെന്ന പേരില്‍ കൊച്ചിയില്‍ സംഘടിപ്പിച്ച കരുണ സംഗീതമേള തട്ടിപ്പ് വിവാദത്തില്‍ സംഘാടകരെ ചോദ്യം ചെയ്ത് പോലീസ്. പരിപാടി നഷ്ടമായിരുന്നെന്നും പണം അടക്കാന്‍ കളക്ടറോട് സാവകാശം തേടിയിരുന്നെന്നും ബിജിപാലും മറ്റും പോലീസിന് മൊഴി നല്‍കി. അതിനിടെ, സംഘാടകര്‍ക്കെതിരെ നിലപാടുമായി സിപിഐ രംഗത്തുവന്നു.