ശബരിമല ഡ്യൂട്ടി കഴിഞ്ഞു തിരിച്ചെത്തിയ പോലീസ് ഉദ്യോഗസ്ഥരോട് കടുത്ത അവഗണനയെന്ന് പരാതി. മറ്റു ജില്ലകളില്‍ നിന്നുള്ള പോലീസുകാര്‍ക്ക് മടങ്ങി എത്തിയപ്പോള്‍ വലിയ രീതിയില്‍ കോവിഡ് വ്യാപനം കണ്ടെത്തിയിട്ടും തിരുവനന്തപുരത്ത് എല്ലാവരെയും പരിശോധിക്കാന്‍ നടപടി സ്വീകരിച്ചില്ല.

ക്ലിഫ് ഹൗസുമായി ബന്ധപ്പെട്ട് ഡ്യൂട്ടി ചെയ്യുന്നതിനിടെ കോവിഡ് പരിശോധനയ്ക്ക് വിധേയരായ മൂന്ന് പേര്‍ക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു.

ഡ്യൂട്ടി കഴിഞ്ഞ് കൊല്ലം ജില്ലയിലേക്ക് തിരിച്ചുപോയ 13 പോലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ നേരിട്ട് ഇടപെട്ടാണ് ഡ്യൂട്ടി കഴിഞ്ഞെത്തിയവരെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയത്. എന്നാല്‍ തിരുവനന്തപുരത്ത് സ്ഥിതി വ്യത്യസ്തമായിരുന്നു