കൊച്ചിയിലെ ഫ്‌ളാറ്റിൽ കണ്ണൂർ സ്വദേശിയായ യുവതി അതിക്രൂരമായി പീഡിപ്പിക്കപ്പെട്ട സംഭവത്തിലെ പ്രതി ഒളിവിലാണെന്ന് പോലീസ്. പരാതി നൽകി ഒരുമാസത്തിനിപ്പുറവും കേസിൽ പ്രതി മാർട്ടിൻ ജോസഫിനെ പിടികൂടാനാവാത്തതിൽ വിചിത്രവാദവുമായി എത്തിയിരിക്കുകയാണ് പോലീസ് ഇപ്പോൾ. പരാതി നൽകാൻ പെൺകുട്ടി വൈകിയെന്നും അത് പ്രതിക്ക് രക്ഷപ്പെടാൻ സാഹചര്യമൊരുക്കിയെന്നുമാണ് പോലീസ് പറയുന്നത്.