സാമ്പത്തികമായി കയ്യിൽ ഒന്നുമില്ല. രണ്ടായിരം രൂപ കടം തന്നു സഹായിക്കണം. ജോലിക്കു പോയതിനു ശേഷം തിരികെ നൽകാം. പട്ടിണി കാരണം പോലീസ് സ്റ്റേഷനിൽ ഒരു കത്തിൽ പണം കടം ചോദിച്ച് എത്തുകയായിരുന്നു ഈ വീട്ടമ്മ. രണ്ടു പെണ്മക്കളുമായി വാടകവീട്ടിലാണ് തിരുവനന്തപുരം പെരിങ്ങന്മല സ്വദേശി ശശികല താമസിക്കുന്നത്. രണ്ടു മകളും സ്കൂളിൽ പടിക്കുന്നു. വീട്ടുജോലിക്ക് കിട്ടുന്ന ശമ്പളമാണ് ഏക വരുമാനമാർഗം.
കത്തുമായി ചെന്നെത്തിയ ശശികലയെ മനസറിഞ്ഞു സഹായിക്കുകയായിരുന്നു പോലീസുകാർ. കത്തുവായിച്ച പാലോട് എസ് ഐയും, പോലീസുകാരും, സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരും കൂടി ചേർന്ന് രണ്ടായിരം രൂപ നൽകി. അതോടപ്പം ഒരു മാസത്തേക്കുള്ള ഭക്ഷ്യസാധനകളും സമ്മാനിച്ചു.