വൈറ്റില പാലം തുറന്ന് മൂന്നാം ദിവസം പുതിയ ട്രാഫിക് പരിഷ്‌കാരങ്ങളുമായി പോലീസ്. സഹോദരന്‍ അയ്യപ്പന്‍ റോഡില്‍ നിന്ന് പാലത്തിനടിയിലൂടെയുള്ള ഗതാഗതം പൂര്‍ണ്ണമായും നിര്‍ത്തി. 

വൈറ്റില മൊബിലിറ്റി ഹബ്ബിലേക്ക് ഫ്രീ-ലെഫ്റ്റ് അനുവദിച്ചിട്ടുണ്ട്. പാലം തുറന്നിട്ടുള്ള ആദ്യ പ്രവര്‍ത്തിദിനമായ ഇന്ന് വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടില്ല. 

മേല്‍പ്പാലം തുറന്നപ്പോഴും പാലത്തിന്റെ അടിയില്‍ വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ ട്രാഫിക് പരിഷ്‌കാരവുമായി പോലീസ് എത്തിയിരിക്കുന്നത്.