തൃശൂര്‍ നഗരത്തില്‍ ട്രാന്‍സ്‌ജെന്‍ഡറുകളെ പോലീസ് അകാരണമായി ഉപദ്രവിക്കുന്നതായി പരാതി. ഡി.ജി.പി.ക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടാകാത്തതില്‍ പ്രതിഷേധിച്ച് ട്രാന്‍സ്‌ജെന്‍ഡറുകള്‍ ഡി.ഐ.ജി. ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.

പരാതിയില്‍ തീരുമാനം ഉണ്ടായില്ലെങ്കില്‍ കൂടുതല്‍ പ്രതിഷേധവുമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ പ്രതിനിധികള്‍ പറഞ്ഞു. തൃശൂര്‍ നഗരത്തില്‍ രാത്രികാലങ്ങളില്‍ ട്രാന്‍സ്‌ജെന്‍ഡറുകളെ കണ്ടാല്‍ പോലീസ് അടിച്ചോടിക്കുന്നുവെന്നാണ് ഇവരുടെ പ്രധാനപരാതി.

ഇതുകൂടാതെ, പോലീസ് പിന്തുടര്‍ന്ന് അസഭ്യം പറയുന്നതായും ഇവര്‍ പരാതിപ്പെടുന്നു. നിരവധി തവണ പരാതി നല്‍കിയിട്ടും പരിഹാരം ഉണ്ടാവാത്തതിനെ തുടര്‍ന്നാണ് ഇവര്‍ ഡി.ഐ.ജി. ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്.