കസ്റ്റംസ് കമ്മീഷണറെ അപായപ്പെടുത്താന്‍ ശ്രമം ഉണ്ടായിട്ടില്ലെന്നും സംഭവത്തില്‍ ദുരൂഹതയില്ലെന്നും പോലീസിന്റെ  പ്രാഥമിക നിഗമനം. കസ്റ്റഡിയിലായവര്‍ക്ക് സ്വര്‍ണകടത്ത്,ഹവാല സംഘങ്ങളുമായി ബന്ധമില്ലെന്നും ഇരുവരും വിദേശത്ത് പോയിട്ടില്ലെന്നും ഡി.വൈ.എസ്. പി കെ.എം. ദേവസ്യ മലപ്പുറത്ത് പറഞ്ഞു.

കസ്റ്റഡിയിലെടുത്തവർക്ക് യാതൊരു ക്രിമിനൽ പശ്ചാത്തലം ഇല്ലെന്ന് പോലീസ് വ്യക്തമാക്കി. കേസുമായി ബന്ധപെട്ട് പ്രതികളെ മെഡിക്കൽ പരിശോധനയ്ക്ക് കൊണ്ടുപോയി. വാഹനത്തിൽ ഉറക്കെ പാട്ടു വച്ച് യാത്ര ചെയ്തതിനാൽ പിന്നിൽ നിന്നുള്ള വാഹനത്തെ ശ്രദ്ധിച്ചിട്ടില്ലെന്നും അതിനാൽ വഴി മാറി കൊടുക്കുവാൻ കഴിഞ്ഞില്ലെന്നും പിടിയിലായ യുവാക്കൾ വിശദീകരിക്കുന്നു .