പോലീസിനെതിരെ രോഷാകുലരായി ആത്മഹത്യ ചെയ്ത നിയമ വിദ്യാര്‍ഥി മൊഫിയ പര്‍വീണിന്റെ സഹപാഠികള്‍. പോലീസ് വസ്ത്രം കീറിയെന്നും വലിച്ചിഴച്ചാണ് കൊണ്ടുവന്നതെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. വിദ്യാര്‍ഥികളായ ഞങ്ങളുടെ ഗതി ഇതാണെങ്കില്‍ നാട്ടിലെ സാധാരണക്കാരുടെ ഗതി എന്താകുമെന്നും വൃത്തി കേടുകളാണ് പോലീസ് കാണിച്ചുകൊണ്ടിരിക്കുന്നതെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. 
മൊഫിയയുടെ ആത്മഹത്യയില്‍ എസ്.പിക്ക് പരാതി നല്‍കാനെത്തിയ വിദ്യാര്‍ഥികളെയാണ് പോലീസ് കസ്റ്റഡയില്‍ എടുത്തത്. കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് വിദ്യാര്‍ഥികളെ പിന്നീട് വിട്ടയച്ചു.