കൊച്ചി കാക്കനാട്ട് തെരുവുനായകളെ കൂട്ടക്കൊല ചെയ്ത സംഭവത്തില്‍ മൂന്നുപേര്‍ കൂടി അറസ്റ്റിലായി. കോഴിക്കോട് മാറാട് സ്വദേശികളായ പ്രബീഷ്, രഞ്ജിത്, രഘു എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തില്‍ നഗരസഭയിലെ ഉദ്യോഗസ്ഥരെ വരും ദിവസങ്ങളില്‍ പോലീസ് ചോദ്യം ചെയ്യും. 

കഴിഞ്ഞ വെള്ളിയാഴ്ചയാണ് തൃക്കാക്കര നഗരപരിധിയില്‍ തെരുവുനായകളെ കൂട്ടക്കൊല ചെയ്ത വിവരം പുറത്തുവന്നത്. ഇതിനുപിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തില്‍ നായകളെ കൊണ്ടുപോകാന്‍ ഉപയോഗിച്ച മിനിലോറിയുടെ ഡ്രൈവറെ പിടികൂടിയിരുന്നു.