സംഭവ സ്ഥലത്ത് വച്ച് തയ്യാറാക്കേണ്ട സീന്‍ മഹസറിന് പകരം അച്ചടിച്ച ഫോം ഉപയോഗിച്ച് കേസ് എടുത്തതിന് ഹൈക്കോടതിയോട് മാപ്പ് പറഞ്ഞ് പോലീസ്. നിയമവിരുദ്ധ നടപടി കോടതി കയ്യോടെ പിടിച്ചതോടെയാണ് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറും കേസ് എടുത്ത എസ്‌ഐയും തെറ്റ് സമ്മതിച്ച് മാപ്പപേക്ഷിച്ചത്. ജോലി തിരക്കില്‍ സംഭവിച്ചതാണെന്ന പോലീസ് വാദം കോടതി തളളി.
നൈറ്റ് പട്രോളിങിനിടെ മുന്‍കൂട്ടി തയ്യാറാക്കിയ സീന്‍മഹസറുകളുമായി കേസെടുത്തതാണ് പോലീസിന് വിനയായത്. കഞ്ചാവ് വലിച്ചുവെന്നാരോപിച്ച് കഴക്കൂട്ടം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ മഹസറില്‍ പേരും വിലാസവും സ്ഥലവും സമയവും ഇതില്‍ പൂരിപ്പിക്കുകയായിരുന്നു. എഫ്.ഐ.ആറിലും മഹസറിലും കുറ്റപത്രത്തിലും പിടിച്ചെടുത്ത വസ്തു സംബന്ധിച്ച് വ്യത്യസ്തമായ വിവരങ്ങളാണുള്ളത്.
ഈ കേസ് ഹൈക്കോടതിയിലെത്തിയപ്പോഴാണ് ജഡ്ജി പോലീസിനെ പിടിച്ചത്. ഗുരുതരമായ നിയമ വിരുദ്ധപ്രവൃത്തിയാണിതെന്ന് കണ്ടെത്തിയ കോടതി കേസെടുത്ത കഴക്കൂട്ടം എസ്.ഐ എ.സന്തോഷ് കുമാറിനോടും സിറ്റി പോലീസ് കമ്മീഷണറോടും വിവരം തേടി