ഓൺലൈൻ ക്ലാസ്സുകളിൽ നുഴഞ്ഞു കയറി അശ്ലീല വീഡിയോകളും സന്ദേശങ്ങളും അയച്ച് അലങ്കോലപ്പെടുത്താൻ പലരും ശ്രമിക്കുന്നുവെന്ന വാർത്തയ്ക്ക് പിന്നാലെ മുന്നറിയിപ്പുമായി കേരളാ പോലീസ്. സംസ്ഥാനത്ത് ഓൺലൈൻ ക്ലാസുകൾ അലങ്കോലപ്പെടുത്താൻ ശ്രമിച്ചാൽ കടുത്ത നടപടിയുണ്ടാകുമെന്നാണ് കേരളാ പോലീസ് മുന്നറിയിപ്പി നൽകിയത്.

കുട്ടികളുടെ ക്ലാസുകളിലേക്ക് അശ്ലീല വീഡിയോകളും മെസേജുമിട്ടാൽ പോക്സോ നിയമം ചുമത്തുമെന്ന് പോലീസ് അറിയിച്ചു.