തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തില്‍. കോന്നിയിലും തിരുവനന്തപുരത്തുമാണ് മോദി പങ്കെടുക്കുന്ന തിരഞ്ഞെടുപ്പ് പൊതുസമ്മേളനങ്ങള്‍ ഉള്ളത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തിലുള്ള പ്രധാനമന്ത്രിയുടെ വരവ് വോട്ടര്‍മാരെ ആകര്‍ഷിക്കും എന്ന പ്രതീക്ഷയിലാണ് എന്‍.ഡി.എ. ക്യാമ്പ്. 

ഉച്ചയോടെ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ ഹെലികോപ്ടറില്‍ ഇറങ്ങുന്ന പ്രധാനമന്ത്രി അവിടെനിന്നും പ്രമാടത്തെ വേദിയിലെത്തും. കോന്നിയില്‍നിന്നും തമിഴ്‌നാട്ടിലെ തിരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ പങ്കെടുക്കാന്‍ കന്യാകുമാരിയിലേക്ക് പോകുന്ന പ്രധാനമന്ത്രി അവിടെ നിന്ന് തിരുവനന്തപുരത്തേക്ക് എത്തും.