പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സ്വന്തം ലോക്സഭാ മണ്ഡലമായ വാരണാസി സന്ദര്‍ശിക്കും. വിവിധ വികസന പദ്ധതികള്‍ക്ക് തുടക്കം കുറിക്കുകയാണ് സന്ദര്‍ശനലക്ഷ്യം.
ഷാങ്ഹായി സഹകരണ ഉച്ചകോടി ഒഴിവാക്കിയാണ് നരേന്ദ്ര മോദിയുടെ വാരണാസി സന്ദര്‍ശനം. വാരണാസി - പ്രയാഗ് രാജ് ആറുവരിപ്പാതയുടെ നിര്‍മാണോദ്ഘാടനം അദ്ദേഹം നിര്‍വഹിക്കും. കാശി വിശ്വനാഥക്ഷേത്രം ഇടനാഴി നിര്‍മാണവും സാര്‍നാഥ് പുരാവസ്തു ഗവേഷണ പ്രവര്‍ത്തനവും അദ്ദേഹം വിലയിരുത്തും.
അതേസമയം മോദിയുടെ സന്ദര്‍ശനത്തിനു മുന്നോടിയായി സുജാബാദില്‍ ചേരി ഒഴിപ്പിച്ചു. അഞ്ച് പതിറ്റാണ്ടായി ഇവിടെ താമസിച്ചിരുന്ന അറുപത് കുടുംബങ്ങള്‍ ഇതോടെ പെരുവഴിയിലായി.