തിരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. ഒറ്റ ദിവസത്തെ സന്ദര്‍ശനത്തില്‍ പാലക്കാട് മാത്രമാണ് അദ്ദേഹം പ്രസംഗിക്കുക. രാവിലെ പത്തേമുക്കാലോടെ പാലക്കാട് എത്തുന്ന പ്രധാനമന്ത്രി കോട്ടമൈതാനിയില്‍ ബി.ജെ.പി. പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. 

കോയമ്പത്തൂരില്‍ നിന്ന് ഹെലികോപ്റ്റര്‍ വഴി പാലക്കാട് സ്റ്റേഡിയത്തില്‍ ഇറങ്ങുന്ന പ്രധാനമന്ത്രി സുല്‍ത്താന്‍പേട്ട വഴി കോട്ടമൈതാനത്തില്‍ എത്തും. 11 മണിക്ക് തുടങ്ങുന്ന സമ്മേളനത്തില്‍ എന്‍.ഡി.എ. സ്ഥാനാര്‍ത്ഥികളായ 12 പേര്‍ക്കും വേണ്ടി വോട്ട് അഭ്യര്‍ത്ഥിക്കും.