തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പായി ഈ ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തുന്നു. 14ന് കൊച്ചിയില്‍ ബി.പി.സിഎല്ലിന്റെ പ്ലാന്റ് ഉദ്ഘാടനത്തിനാണ് പ്രധാനമന്ത്രി എത്തുന്നതെങ്കിലും ബി.ജെ.പി യോഗത്തിലും പങ്കെടുത്തേക്കും. ഞായറാഴ്ച ബി.ജെ.പി കോര്‍ കമ്മിറ്റിയും നിശ്ചയിച്ചിട്ടുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ പ്രധാനമന്ത്രി കേരളത്തിലെത്തുന്നതിന് രാഷ്ട്രീയ പ്രാധാന്യം ഏറെയാണ്. കേരളത്തിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന തമിഴ് നാട്ടിൽ നിന്നാണ് അദ്ദേഹമെത്തുന്നത്. അതിനാൽ കേരളത്തിലെ പദ്ധതി ഉദ്ഘാടനത്തിന് ഓൺലൈനായി പങ്കെടുക്കാതെ നേരിട്ടെത്തുന്നതിന് രാഷ്ട്രീയലക്ഷ്യങ്ങളുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ പ്രധാനമന്ത്രിയോട് വിശദീകരിക്കേണ്ടിവന്നാൽ അതിനുള്ള തയ്യാറെടുപ്പ് സംസ്ഥാനഘടകം നടത്തുന്നുണ്ട്. കോർ കമ്മിറ്റി യോ​ഗത്തിൽ പ്രധാനമന്ത്രി പങ്കെടുക്കുമെങ്കിൽ തിരഞ്ഞെടുപ്പ് രാഷ്ട്രീയ പ്രാധാന്യം ഏറെയാണ്.